Thursday, May 2, 2024
keralaNews

ദിലീപിന്റെ സഹോദരന്‍ അനൂപ് ക്രൈംബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരായി.

നടിയെ ആക്രമിച്ച കേസിലെ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റെ സഹോദരന്‍ അനൂപ് കളമശേരി ക്രൈംബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരായി. രണ്ടാം തവണയാണ് അനൂപ് ക്രൈം ബ്രാഞ്ചിന് മുന്നില്‍ ഹാജരാകുന്നത്. കൂടാതെ കാര്‍ണിവല്‍ ഗ്രൂപ്പ് ഉടമ ശ്രീകാന്ത് ഭാസി ക്രൈംബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരായി.കാര്‍ണിവല്‍ ഗ്രൂപ്പ് ഉടമ ശ്രീകാന്ത് ഭാസിക്ക് ദിലീപുമായി സാമ്പത്തിക ഇടപാടുകളുണ്ടെന്ന് ക്രൈം ബ്രാഞ്ച് വ്യക്തമാക്കി. ഇരുവരും നിരവധി തവണ ഫോണില്‍ സംസാരിച്ചെന്നും ക്രൈം ബ്രാഞ്ച് കണ്ടെത്തി.അനൂപിന്റെ ഫോണിന്റെ ഫൊറന്‍സിക് പരിശോധനാ ഫലം അടിസ്ഥാനമാക്കിയാണ് മൊഴിയെടുക്കുന്നത്. ദിലീപ്, അനൂപ് അടക്കമുളള കേസിലെ പ്രതികള്‍ക്ക് ഹൈക്കോടതി നേരത്തെ മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു.