Wednesday, May 15, 2024
keralaNews

ഫ്രാങ്കോ മുളയ്ക്കല്‍ ബലാല്‍സംഗം കേസ്; പ്രോസിക്യൂഷന്‍ അപ്പീല്‍ നല്‍കും

കന്യാസ്ത്രി ബലാല്‍സംഗ കേസില്‍ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ കോടതി വിധിക്കെതിരെ പ്രോസിക്യൂഷന്‍ അപ്പീല്‍ നല്‍കും. സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ ജിതേഷ് ബാബു ജില്ലാ പൊലീസ് മേധാവിക്ക് നിയമോപദേശം കൈമാറി.കേസിലെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ജിതേഷ് ബാബു ആണ് നിയമോപദേശം നല്‍കിയത്.60 ദിവസമാണ് അപ്പീല്‍ നല്‍കുന്നതിനുള്ള കാലപരിധി. മൊഴിയിലെ പൊരുത്തക്കേടുകളുടെ പേരിലാണ് അതിജീവിതയുടെ വിശ്വാസ്യതയില്‍ കോടതി സംശയം പ്രകടിപ്പിച്ചതെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. സാക്ഷിമൊഴിയുടെ വിശ്വാസ്യതയിലും കോടതി സംശയം പ്രകടിപ്പിച്ചത് ചെറിയ പൊരുത്തക്കേടുകളുടെ പേരിലാണ്.