Sunday, May 12, 2024
indiaNewsObituary

ദാവൂദ് ഇബ്രാഹിമിന്റെ ബന്ധു വിവാഹ സല്‍ക്കാരത്തിനിടെ വെടിയേറ്റ് മരിച്ചു

മുംബൈ : ദാവൂദ് ഇബ്രാഹിമിന്റെ ബന്ധു വിവാഹ ചടങ്ങിനിടെ നിഹാല്‍ ഖാന്‍ വെടിയേറ്റ് മരിച്ചു. ഉത്തര്‍പ്രദേശിലെ ജലാലാബാദില്‍ നടന്ന ചടങ്ങിനിടെയാണ് ഇയാള്‍ക്ക് വെടിയേറ്റത്. നിഹാല്‍ ഖാന്റെ കഴുത്തിലാണ് വെടിയേറ്റത്.

മുംബൈയിലെ ബൈക്കുളയില്‍ താമസിക്കുന്ന നിഹാല്‍ ഖാന്‍ വിവാഹത്തില്‍ പങ്കെടുക്കാനാണ് ജലാലാബാദിലേക്ക് പോയത്. വിവാഹചടങ്ങിനിടെ നിഹാലിന്റെ ബന്ധു കാമില്‍ നിറയൊഴിച്ചതായാണ് വിവരം. ഇവര്‍ തമ്മില്‍ ശത്രുത നിലനിന്നിരുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമം സെക്ഷന്‍ 302 പ്രകാരം കമില്‍ ഖാനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

കൂടുതല്‍ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും ഷാജഹാന്‍പൂര്‍ സീനിയര്‍ പോലീസ് സൂപ്രണ്ട് അശോക് കുമാര്‍ മീണ പറഞ്ഞു. ദാവൂദ് ഇബ്രാഹിമിന്റെ സഹോദരന്‍ ഇഖ്ബാല്‍ കസ്‌കറിന്റെ ഭാര്യാ സഹോദരനായിരുന്നു നിഹാല്‍ ഖാന്‍. ഫെബ്രുവരി 15-ന് നിഹാലിന് തന്റെ വിമാനം നഷ്ടമായതിനാല്‍ ജലാലാബാദിലേക്ക് റോഡ് മാര്‍ഗമാണ് യാത്ര തിരിച്ചത്.