Saturday, April 27, 2024
AgriculturekeralaNews

തേയില ഉല്‍പാദനത്തില്‍ വന്‍ ഇടിവ്

 

രാജ്യത്തെ തേയില ഉല്‍പാദനത്തില്‍ വന്‍ ഇടിവ്; ജനുവരി – ജൂണ്‍ കാലയളവില്‍ രാജ്യത്തൊട്ടാകെ 26 % ഇടിവുണ്ടായെന്നാണു വിലയിരുത്തല്‍. 2 മാസത്തിനിടെ കേരളത്തില്‍ തേയില വിലയിലുണ്ടായ വര്‍ധന കിലോഗ്രാമിന് 62 രൂപയിലേറെ. ജൂണ്‍ 16 നു നടന്ന ലേലത്തില്‍ കിലോഗ്രാമിനു ശരാശരി വില 102.97 രൂപയായിരുന്നു. കഴിഞ്ഞദിവസം നടന്ന ലേലത്തിലെ ശരാശരി വില 165.63 രൂപയായി ഉയര്‍ന്നു. 60.85 % വര്‍ധന.
കോവിഡ് ലോക്ഡൗണ്‍ നിയന്ത്രണങ്ങളും രാജ്യത്തെ തോട്ടം മേഖലകളിലുണ്ടായ പെരുമഴയും കനത്ത വെള്ളക്കെട്ടുമാണ് ഉല്‍പാദനം ഇടിച്ചത്. രാജ്യത്തെ ഏറ്റവും വലിയ തേയില ഉല്‍പാദക സംസ്ഥാനമായ അസമില്‍ ഉള്‍പ്പെടെ കനത്ത മഴയാണു പോയ മാസങ്ങളില്‍ ലഭിച്ചത്. ഈ വര്‍ഷം രാജ്യത്തെ തേയില ഉല്‍പാദനത്തില്‍ 37 % ഇടിവുണ്ടാകുമെന്നാണു വിലയിരുത്തല്‍. ഊട്ടി കൂനൂരില്‍ വില കിലോഗ്രാമിന് 200 കടന്നു.