Thursday, April 25, 2024
keralaLocal NewsNews

എരുമേലി കാര്‍ഷിക വിപണി തകര്‍ക്കാന്‍ നീക്കം; ശ്രമമെന്ന് പരാതി .

 

ഗ്രാമപഞ്ചായത്ത് പ്രസിഡന്റും, കൃഷി ഓഫീസറും രക്ഷാധികാരികളായ എരുമേലി കാര്‍ഷിക വിപണി തകര്‍ക്കാന്‍ നീക്കം ശ്രമമെന്ന് പരാതിയുമായി കര്‍ഷകര്‍ രംഗത്തെത്തി . 2015 ല്‍ ആരംഭിച്ച വിപണിക്ക് പഞ്ചായത്ത് വക മാര്‍ക്കറ്റില്‍ രണ്ട് മുറികളാണ് നല്‍കിയിരുന്നത്.വ്യാഴാഴ്ചകളില്‍ മാത്രം പ്രവര്‍ത്തിക്കുന്ന വിപണിക്ക് വാടക ഒഴിവാക്കിയ വൈദ്യുതി ബില്‍ മാത്രം അടച്ചാല്‍ മതിയെന്ന വ്യവസ്ഥയോടെയാണ് മുറികള്‍ നല്‍കിയെതെന്നും കാര്‍ഷക വിപണി സമിതി പ്രതിനിധികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍ യാതൊരുവിധ മുന്നറിയിപ്പുമില്ലാതെ രണ്ടു മുറികളില്‍ ഒരെണ്ണം പഞ്ചായത്ത് കമ്മറ്റി ലേലം ചെയ്തു കൊടുക്കുകയായിരുന്നുവെന്നും ഇവര്‍ പറഞ്ഞു.
150 ഓളം കര്‍ഷകരും പത്തിലധികം സ്ഥലങ്ങളില്‍ നിന്നും വരുന്ന കര്‍ഷകര്‍ അവരുടെ കാര്‍ഷിക വിഭവങ്ങള്‍ ആദായകരമായി വിപണനം നടത്തുന്ന കേന്ദ്രത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമാണ് മുറിലേലം ചെയ്തതെന്നും ഇവര്‍ പറഞ്ഞു. മുക്കൂട്ടുതറ, മണിപ്പുഴ കാര്‍ഷിക വിപണികള്‍ ഇത്തരത്തില്‍ തകര്‍ത്തവര്‍ തന്നെയാണ് കാഞ്ഞിരപ്പള്ളി ബ്ലോക്കില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന എരുമേലിയിലെ വിപണിയും തകര്‍ക്കാന്‍ ശ്രമിക്കുന്നതെന്നും ഇവര്‍ പറഞ്ഞു .

KTM / റ്റി സി / 35/2016 നമ്പറായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള എരുമേലിയിലെ പഞ്ചായത്ത് വക കാര്‍ഷിക വിപണിയാണ് ചില തത്പര കക്ഷികളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി തകര്‍ക്കാന്‍ ശ്രമിക്കുന്നതെന്നും ഇതിനെ നേരിടാന്‍ കര്‍ഷകര്‍ തയ്യാറാകേണ്ടിവരുമെന്നും ഇവര്‍ പറഞ്ഞു . പത്രസമ്മേളനത്തില്‍ ജയിസണ്‍ ജയിംസ് ( പ്രസിഡന്റ് )എം എ അബ്രഹാം ( വൈസ് പ്രസിഡന്റ് ) ,
ഡൊമനിക്ക് ജോബ് ( സെക്രട്ടറി ),കമ്മറ്റിയംഗങ്ങളായ സുനിച്ചന്‍ തോമസ് , കെ കെ സ്‌കറിയ എന്നിവര്‍ പങ്കെടുത്തു .