Monday, May 6, 2024
keralaNews

തെരഞ്ഞെടുപ്പ് തോല്‍വിയെ ചൊല്ലി കോട്ടയത്ത് യുഡിഎഫില്‍ കലഹം.

തെരഞ്ഞെടുപ്പ് തോല്‍വിയെ ചൊല്ലി കോട്ടയത്ത് യുഡിഎഫില്‍ കലഹം. ഡിസിസിയുടെ തെരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍ നിന്ന് ജോസഫ് വിഭാഗം വിട്ടുനിന്നു. യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ജില്ലാ യുഡിഎഫ് ചെയര്‍മാനും ജോസഫ് വിഭാഗം നേതാവുമായ സജി മഞ്ഞക്കടമ്പില്‍ അറിയിച്ചു.ജോസ് കെ മാണി വിഭാഗം വിട്ടുപോയത് തോല്‍വിക്ക് കാരണമായെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ഉപസമിതിക്ക് മുന്നില്‍ പറഞ്ഞിരുന്നു. പിജെ ജോസഫിന് കൂടുതല്‍ സീറ്റ് നല്‍കിയത് ഗുണം ചെയ്തില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. ഇതില്‍ പ്രതിഷേധിച്ചാണ് ജോസഫ് വിഭാഗം ഇന്നത്തെ ചര്‍ച്ചയില്‍ നിന്ന് വിട്ടുനിന്നത്. കഴിഞ്ഞ കുറേക്കാലങ്ങളായി കോണ്‍ഗ്രസിസില്‍ നടക്കുന്നത് ചില നേതാക്കള്‍ ജോസ് കെ മാണിയെ വലുതാക്കി കാണിക്കലും കേരള കോണ്‍ഗ്രസിനെ ചെറുതാക്കിക്കാണിക്കലുമാണെന്ന് സജി മഞ്ഞക്കടമ്പില്‍ കുറ്റപ്പെടുത്തി.