Sunday, May 12, 2024
keralaNews

” ഡോക്ടർ ” രേണു രാജ് ഐ.എ.എസ് ആലപ്പുഴ ജില്ല കളക്ടറാകും. 

ആലപ്പുഴ :  ഡോക്ടർ ആകണമെന്ന ആഗ്രഹവുമായി പഠിച്ച്  എംബിബിഎസ് പാസായി, എങ്കിലും  രേണുരാജിന്റെ നിയോഗം ഐ എ എസ്  എടുത്ത് കളക്ടറാകുക എന്നതായിരുന്നു.                                                                                                       കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിയിൽ മലകുന്നം ശ്രീശൈലത്തിൽ  കെ എസ് ആർ ടി സി റിട്ടയേഡ് ഡി.റ്റി.ഒ  രാജകുമാരൻ നായരുടെയും – വി എം ലതയുടെയും മകൾ രേണു രാജാണ് തന്റെ  പുതിയ
കർത്തവ്യത്തിലെത്തിയിരിക്കുന്നത്.                     
കോട്ടയം മെഡിക്കൽ കോളജിൽ  എം.ബി.ബി.എസ്. പഠിച്ച്  പാസായത്. തുടർന്ന് കല്ലുവാതുക്കൽ ഇ.എസ്.ഐ. ആശുപത്രിയിൽ പ്രവർത്തിച്ചു. വാഴപ്പിള്ളി സെൻറ് തെരേസാസ് ഹൈസ്കൂളിൽ നിന്നും പത്താം റാങ്കോടെ പത്താം തരം പരീക്ഷ പാസായ രേണു രാജാണ് ഡോക്ടറായും ഇപ്പോൾ കളക്ടറായും  എത്തിയിരിക്കുന്നത്. ഇതിനിടയിൽ 27ആം വയസ്സിൽ ആദ്യ ഘട്ടത്തിൽ തന്നെ ഐ.എ.എസ് പരീക്ഷ രണ്ടാം റാങ്കോടെ പാസായി. തൃശ്ശൂർ സബ് കളക്ടരായിട്ടായിരുന്നു ആദ്യ നിയമനവും ലഭിച്ചിരുന്നു. തുടർന്നാണ്  ആലപ്പുഴ ജില്ലാ കളക്ടർ ആയി പുതിയ ചുമതല രേണു രാജ് ഏറ്റെടുത്തിരിക്കുന്നത് .