Thursday, May 2, 2024
keralaNews

തൃശൂരില്‍ പിഞ്ചു കുട്ടികളുമായി കിണറ്റില്‍ ചാടിയ യുവാവ് മരിച്ചു.

പിഞ്ചു കുട്ടികളുമായി കിണറ്റില്‍ ചാടിയ യുവാവ് മരിച്ചു. തൃശൂര്‍ മൂന്നുപീടികയില്‍ ബീച്ച് സ്വദേശി ഷിഹാബ് (35) ആണ് മരിച്ചത്. രണ്ടര വയസ്സും നാലര വയസ്സും ഉള്ള കുട്ടികളെ ബന്ധുക്കള്‍ രക്ഷപ്പെടുത്തി. വ്യാഴാഴ്ച പുലര്‍ച്ചെ 5.15നാണ് സംഭവം. അഗ്‌നിശമനസേനയെത്തി ഷിഹാബിനെ പുറത്തെടുത്ത് ഉടന്‍ തന്നെ കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.