Saturday, May 18, 2024
keralaNews

സര്‍ക്കാരിനെതിരെ ഇഡി; ‘സ്വര്‍ണക്കടത്ത്’ അട്ടിമറിക്കാന്‍ നീക്കമെന്ന് ആരോപണം

അന്വേഷണ സംഘത്തിനെതിരെ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇഡി) ഹൈക്കോടതിയില്‍. കേസിനു പിന്നില്‍ ഗൂഢാലോചനയെന്നു ചൂണ്ടിക്കാട്ടിയാണ് ഇഡി ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍, ഉദ്യോഗസ്ഥ തലത്തില്‍ നടക്കുന്ന ഗൂഢാലോചനയുടെ ഭാഗമാണ് ക്രൈംബ്രാഞ്ച് നടപടി.കേസ് സിബിഐക്കു കൈമാണമെന്നും എഫ്‌ഐആര്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ക്രൈംബ്രാഞ്ച് ആധാരമാക്കിയ രേഖകള്‍ വിളിച്ചു വരുത്തണമെന്നും ഇഡി കോടതിയോട് ആവശ്യപ്പെട്ടു. കേസ് ഹൈക്കോടതി ഇന്നു പരിഗണിക്കും.