Wednesday, April 24, 2024
keralaNewspolitics

എസ്.ഡി.പി.ഐ ക്രിമിനല്‍ സംഘങ്ങളെ സര്‍ക്കാരും സിപിഐഎമ്മും സംരക്ഷിക്കുന്നു;കെ സുരേന്ദ്രന്‍

പാലക്കാട് ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതികരിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. എസ്.ഡി.പി.ഐ ക്രിമിനല്‍ സംഘങ്ങളെ സര്‍ക്കാരും സിപിഐഎമ്മും സംരക്ഷിക്കുകയാണെന്ന് സുരേന്ദ്രന്‍ ആരോപിച്ചു.പൊലീസ് കൂടി ചേര്‍ന്നാണ് ഇവര്‍ക്ക് സംരക്ഷണം നല്‍കുന്നത്. 10 ദിവസത്തിനുള്ളില്‍ 2 ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് സംസ്ഥാനത്ത് കൊല്ലപ്പെട്ടത്. യാതൊരു പ്രകോപനമില്ലാത്ത സ്ഥലങ്ങളില്‍ ആസൂത്രിതമായാണ് കൊലപാതകങ്ങള്‍ നടക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഭരണം പങ്കിടുന്നവരാണ് സി.പി.ഐ.എമ്മും എസ്.ഡി.പി.ഐയും. കൊലപാതകങ്ങളില്‍ എസ്.ഡി.പി.ഐയുടെ പേര് പറയാന്‍ പൊലീസ് മടിക്കുന്നു. അതേ നാണയത്തില്‍ മറുപടി നല്‍കാന്‍ ജനകീയ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുമെന്നും കെ സുരേന്ദ്രന്‍ വ്യക്തമാക്കി.