Friday, May 3, 2024
AgriculturekeralaNews

തൃശൂരില്‍ നാലു ടണ്‍ പച്ചക്കറി കാട്ടില്‍ തള്ളി

ലോക്ഡൗണ്‍ കാരണം വില്‍പ്പന നടത്താന്‍ കഴിയാതെ കര്‍ഷകര്‍ പച്ചക്കറി കാട്ടില്‍ തള്ളി. തൃശൂര്‍ ചേലക്കരയിലാണ് നാല് ടണ്‍ പാവലും പടവലവും കര്‍ഷകര്‍ ഉപേക്ഷിച്ചത്. വിളവെടുത്തവ വിറ്റഴിക്കാന്‍ കഴിയാതെ വന്നതും സംഭരിച്ചു വയ്ക്കാന്‍ സംവിധാനം ഇല്ലാത്തതുമാണ് വെല്ലുവിളിയായത്. മഴ മൂലം പാവല്‍ ഉണക്കി സൂക്ഷിക്കാനും പറ്റാതായതോടെയാണ് കാട്ടില്‍ ഉപേക്ഷിക്കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരായത്.                                                                                                                      വാങ്ങാനാളില്ലാതെ കര്‍ഷക സമിതിയില്‍ കെട്ടിക്കിടന്ന പാവലും പടവലവുമാണ് കര്‍ഷകര്‍ കാട്ടില്‍ തള്ളിയത്. കളപ്പാറ വിഎഫ്പിസികെ സമിതിയില്‍ ചാക്കുകളിലാക്കി സൂക്ഷിച്ചിരുന്ന പച്ചക്കറികളാണ് ഇവ. വിളകള്‍ വാങ്ങി വാഹനങ്ങളില്‍ വില്‍പന നടത്തുന്നവരും ലോക്ക് ഡൗണില്‍ കുടുങ്ങിയതോടെ ഈ സാധ്യതയും മുടങ്ങി. കെട്ടിക്കിടന്ന് ചീഞ്ഞു തുടങ്ങിയതോടെ വേറൊരു വഴിയുമില്ലാതെ കര്‍ഷകര്‍ വിളകള്‍ ഉപേക്ഷിക്കുകയായിരുന്നു.