Sunday, April 28, 2024
keralaNews

തൃക്കാക്കര നഗരസഭയില്‍ പ്രതിപക്ഷ അംഗങ്ങളെ പൊലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി.

തൃക്കാക്കര നഗരസഭയില്‍ പ്രതിപക്ഷ അംഗങ്ങളെ പൊലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. നഗരസഭാധ്യക്ഷയുടെ ചേംബറിന് മുന്നിലുള്ള പ്രതിഷേധം സംഘര്‍ഷം ആയതിനെ തുടര്‍ന്നാണ് നടപടി. നഗരസഭാധ്യക്ഷ അജിത തങ്കപ്പനെ പുറത്തിറങ്ങാന്‍ അനുവദിക്കാതെയായിരുന്നു പ്രതിപക്ഷ പ്രതിഷേധം. നഗരസഭാധ്യക്ഷ അജിത തങ്കപ്പന്‍ പൊലീസ് സുരക്ഷയില്‍ ചേംബറില്‍ നിന്ന് മടങ്ങി. പൊലീസ് എത്തിയത് നഗരസഭ അധ്യക്ഷയുടെ ആവശ്യപ്രകാരമാണ്. പൊലീസുമായി കൗണ്‍സിലര്‍മാര്‍ ഏറ്റുമുട്ടി. പൊലീസ് വനിതകളെയടക്കം മര്‍ദിച്ചെന്ന് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ആരോപിച്ചു.