Sunday, May 19, 2024
keralaNewspolitics

കേരളത്തില്‍ കോണ്‍ഗ്രസിന്റെ അവസാനവാക്ക് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ ;പ്രതിപക്ഷ നേതാവ്

കേരളത്തില്‍ കോണ്‍ഗ്രസിന്റെ അവസാനവാക്ക് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എന്ന പ്രസ്താവനയിലുറച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. സംഘടനബോധം കൊണ്ടാണ് അങ്ങനെ പറഞ്ഞത്. എന്നാല്‍, ചെന്നിത്തലയുടെ വിമര്‍ശനങ്ങളോട് ‘നൊ കമന്റ്‌സ്’ എന്ന മറുപടിയാണ് വി.ഡി.സതീശന്‍ കോഴിക്കോട്ട് നല്‍കിയത്.എന്നാല്‍ നേതൃത്വത്തിനെതിരെ ചെന്നിത്തല വീണ്ടും വിമര്‍ശനം തുടര്‍ന്നു. കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങള്‍ ഇല്ല എന്നുപറഞ്ഞ് കണ്ണടയ്ക്കുന്നത് ശരിയല്ലെന്ന് ചെന്നിത്തല. താന്‍ സ്ഥാനത്തിരുന്നപ്പോള്‍ ഇഷ്ടമില്ലാത്തവരെ പോലും ഒരുമിച്ച് കൊണ്ടുപോയി. ധാഷ്ട്യത്തിന്റെ ഭാഷ പ്രയോഗിച്ചിട്ടില്ല. അഹങ്കാരത്തോടെ പ്രവര്‍ത്തിച്ചിട്ടില്ല. വിജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്കുള്ള യാത്രയായിരുന്നു ആ 17 വര്‍ഷം. തന്റെ അഭിപ്രായം തേടിയില്ലെങ്കിലും ഉമ്മന്‍ ചാണ്ടിയെ മാറ്റിനിര്‍ത്തരുതെന്ന് ചെന്നിത്തല കോട്ടയത്ത് പറഞ്ഞു.