Thursday, May 9, 2024
keralaNews

തൂക്കുകയര്‍ ഉറപ്പാക്കണം: സുധാകരന്‍

ഉത്ര വധക്കേസില്‍ അപ്പീല്‍ നല്‍കി പ്രതിക്ക് തൂക്കുകയര്‍ ഉറപ്പാക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. സമൂഹത്തിന് ശക്തമായ സന്ദേശവും സുരക്ഷിതത്വവും നല്‍കാന്‍ അമാന്തിച്ചു നില്‍ക്കാതെ സര്‍ക്കാര്‍ മുന്നോട്ടുപോകണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ അപ്പീല്‍ പോകണമെന്ന് പ്രതിക്ഷനേതാവ് വി.ഡി.സതീശനും ആവശ്യപ്പെട്ടു. കേരളത്തില്‍ കേട്ടുകേള്‍വി പോലും ഇല്ലാത്ത കൊലപാതക്കുറ്റത്തിന് കൂടുതല്‍ കടുത്ത ശിക്ഷയാണ് പ്രതീക്ഷിച്ചതെന്നും അദ്ദേഹം പറഞ്ഞു.വിധി സ്വാഗതം ചെയ്യുന്നെന്ന് സംസ്ഥാന വനിത കമ്മിഷന്‍ അധ്യക്ഷ പി സതീദേവി. പൊലീസ് ശാസ്ത്രീമായ രീതിയില്‍ അന്വേഷിച്ചിട്ടുണ്ട്. നീതി നിര്‍വ്വഹണ സംവിധാനം ജാഗ്രതയോടെ പ്രവര്‍ത്തിച്ചു. ഏതൊരമ്മയും ആഗ്രഹിക്കുന്നതാണ് ഏറ്റവും ഉയര്‍ന്ന ശിക്ഷ. മേല്‍കോടതിയെ സമീപിക്കാന്‍ സ്വതന്ത്ര്യമുണ്ട്. ഉത്രയുടെ അമ്മയ്ക്ക് എല്ലാ പിന്തുണയും നല്‍കുമെന്നും സതീദേവി കണ്ണൂരില്‍ പറഞ്ഞു. കോടതിവിധിയില്‍ സംതൃപ്തിയെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി ഹരിശങ്കര്‍ പ്രതികരിച്ചു. അന്വേഷണസംഘം ചുമത്തിയ കുറ്റങ്ങളിലെല്ലാം പ്രതി കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. അന്വേഷണസംഘത്തിന്റേയും പ്രോസിക്യൂഷന്റേയും മറ്റുവകുപ്പുകളുടേയും കൂട്ടായ്മയുടെ വിജയമാണ് ഇതെന്നും ഹരിശങ്കര്‍ പറഞ്ഞു.