Wednesday, May 15, 2024
keralaNews

തിരുവനന്തപുരത്ത് വീടിനുള്ളില്‍ ആത്മഹത്യ ചെയ്തത് മുണ്ടക്കയം സ്വദേശികള്‍.

തിരുവനന്തപുരത്ത് വീടിനുള്ളില്‍ മുണ്ടക്കയം സ്വദേശികള്‍. മനോജ് കുമാര്‍ (45), ഭാര്യ രഞ്ജു (38), മകള്‍ അമൃത (16) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടത്തിയത്. ഞായറാഴ്ച രാത്രി ബോധരഹിതനായി കണ്ടെത്തിയ മനോജിനെ ആശുപത്രിയിലെത്തിച്ചപ്പോള്‍ മരിച്ചിരുന്നു.,അതെസമയം അയല്‍വാസികള്‍ തിരികെയെത്തിയപ്പോള്‍ മനോജിന്റെ ഭാര്യയെയും മകളെയും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.ഇന്നലെ രാത്രി മനോജ് കുമാറാണ് ആദ്യം വിഷം കഴിച്ചത്. ഇദ്ദേഹത്തെ ആശുപത്രിയില്‍ കൊണ്ടുപോയ സമയത്താണ് രഞ്ജുവും അമൃതയും വിഷം കഴിച്ചതെന്നാണ് പോലിസ് പറയുന്നത്. കടബാധ്യതയാണ് ആത്മഹത്യയ്ക്കു കാരണമെന്നാണ് പ്രാഥമിക നിഗമനം.സ്വര്‍ണ്ണ പണിക്കാരനാണ് മരിച്ച മനോജ്.തിരുവനന്തപുരം, നന്ദം കോട് വാടക വീട്ടിലായിരുന്നു താമസം.