Tuesday, April 30, 2024
Local NewsNews

എരുമേലിയില്‍ വിവിധ ക്ഷേത്രങ്ങളില്‍ ബലി തര്‍പ്പണം നടന്നു

എരുമേലി: കര്‍ക്കിടക വാവ് ബലി തര്‍പ്പണത്തിന്റെ ഭാഗമായി എരുമേലിയില്‍ വിവിധ ക്ഷേത്രങ്ങളില്‍ ബലി തര്‍പ്പണം നടന്നു. എരുമേലി ശ്രീ ധര്‍മ്മ ശാസ്താ ക്ഷേത്രത്തില്‍ നടന്ന ബലി തര്‍പ്പണം ചടങ്ങിന് ബിജു ശാന്തി കടവില്‍ മന്ത്രങ്ങള്‍ ചൊല്ലി നേതൃത്വം നല്‍കി. മറ്റ് ചടങ്ങുകള്‍ക്ക് ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ഉണ്ണികൃഷ്ണന്‍ , ക്ഷേത്രം മേല്‍ശാന്തി വിനോദ് നമ്പൂതിരി എന്നിവര്‍ നേതൃത്വം നല്‍കി . വെളുപ്പിന് അഞ്ച് മണി മുതല്‍ ആരംഭിച്ച ബലിതര്‍പ്പണത്തിന് നൂറു കണക്കിന് വിശ്വാസികളാണ് പങ്കെടുത്തത്. ബലിതര്‍പ്പണത്തോടനുബന്ധിച്ച് എരുമേലി സേവ ഭാരതി ഭക്ത ജനങ്ങള്‍ക്ക് ചുക്ക് കാപ്പി വിതരണം ചെയ്തു.