Saturday, April 27, 2024
keralaNews

കേബിള്‍ കഴുത്തില്‍ കുരുങ്ങി ആറാം ക്ലാസ് വിദ്യാര്‍ഥിക്ക് പരുക്ക്.

കൊച്ചി :മുണ്ടംവേലിയില്‍ കേബിള്‍ കഴുത്തില്‍ കുരുങ്ങി ആറാം ക്ലാസ് വിദ്യാര്‍ഥിക്ക് പരുക്ക്. റോഡിലേക്ക് തൂങ്ങിക്കിടന്ന കേബിളാണ് അപകടമുണ്ടാക്കിയത്. കഴുത്തിന് ചുറ്റുമുള്ള മുറിവും നീരും മൂലം കുട്ടിക്ക് സംസാരിക്കാന്‍ പോലും കഴിയാത്ത സ്ഥിതിയാണ്. കഴിഞ്ഞദിവസം നഗരത്തിലൂടെ സഞ്ചരിക്കവെ കഴുത്തില്‍ കേബിള്‍ കുരുങ്ങി റോഡില്‍ തെറിച്ചുവീണ് സ്‌കൂട്ടര്‍ യാത്രികനു ഗുരുതര പരുക്കേറ്റിരുന്നു. അഭിഭാഷകനായ കുര്യന്‍ ആണ് അപകടത്തില്‍പ്പെട്ടത്.