Monday, April 29, 2024
keralaNewspolitics

തിരഞ്ഞെടുപ്പ് ഗോഥയില്‍ സെല്‍ഫിയാണ് താരം

ഒരുകാലത്ത് സ്ഥാനാര്‍ത്ഥികള്‍ക്ക് ഒപ്പം നിന്ന് ഫോട്ടോയെടുക്കാനുള്ള തിരക്കായിരുന്നെങ്കില്‍ ഇന്ന് സെല്‍ഫിയാണ് താരം. നിയമസഭ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കേ പ്രചരണവും വോട്ട് അഭ്യര്‍ത്ഥനയും ശക്തമാകുകയാണ്. പരമ്ബരാഗത പ്രചാരണ മാര്‍ഗങ്ങളൊന്നും യുവവോട്ടര്‍മാരുടെ ഇടയില്‍ ഏല്‍ക്കില്ല. യുവ വോട്ടര്‍മാരോട് സംവദിക്കുമ്‌ബോള്‍ അവരുടെ ലോകത്തക്ക് ഇറങ്ങണ്ടേ സ്ഥിതിയാണ് സ്ഥാനാര്‍ത്ഥിമാര്‍ക്ക്. സ്ഥാനാര്‍ത്ഥികള്‍ എവിടെയെത്തിയാലും സെല്‍ഫി പ്ലീസ് എന്ന ആവശ്യവുമായി ഒരുപറ്റം യുവ വോട്ടര്‍മാര്‍ കാണും. യുവജനങ്ങള്‍ക്കൊപ്പം തന്നെ പ്രായമായവരും സെല്‍ഫിയുടെ ആരാധകരായി മാറിയിരിക്കുന്ന കാലമാണ്.സ്ഥാനാര്‍ത്ഥിക്കൊപ്പം നിന്നുള്ള സിംഗിള്‍ സെല്‍ഫി, ഗ്രൂപ്പ് സെല്‍ഫി ഇങ്ങനെ പോകുന്നു സെല്‍ഫി ഭ്രാന്ത്. തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയതിന് ശേഷം ഏറ്റവുമധികം പോസ് ചെയ്തത് സെല്‍ഫിക്ക് വേണ്ടിയാണെന്നാണ് സ്ഥാനാര്‍ത്ഥിമാര്‍ പറയുന്നത്. സെല്‍ഫിക്ക് പുറമേ യുവവോട്ടര്‍മാരുടെ സജീവ സാന്നിധ്യമുള്ള നവമാധ്യമങ്ങളിലും സ്ഥാനാര്‍ത്ഥികള്‍ സജീവമാണ്. സിനിമ ഷൂട്ടിംഗ്, എഡിറ്റിംഗ്, സിനിമ താരപര്യവേശം എന്നിവയെ വെല്ലുന്ന തരത്തിലുള്ള പ്രൊമോഷന്‍ വീഡിയോകളും ഫോട്ടോകളുമായി പോരാട്ടം കൊഴുപ്പിച്ച് മുന്നണികളുടെ സൈബര്‍ വിംഗ്. നിയോജക മണ്ഡല പര്യടനങ്ങളുടെ ലൈവ് വീഡിയോ, ഫെയ്സ് ബുക്ക് പേജ്, വാട്സ്ആപ്പ്, ഇന്‍സ്റ്റാ ഇങ്ങനെ സാങ്കേതിക വിദ്യകളുടെ സേവനങ്ങള്‍ പരമാവധി വോട്ടാക്കി മാറ്റാനുള്ള ശ്രമത്തിലാണ് സ്ഥാനാര്‍ത്ഥികള്‍.