Friday, May 17, 2024
keralaNews

താജ്മഹലും ചെങ്കോട്ടയും ഉള്‍പ്പടെ രാജ്യത്തെ എല്ലാ സ്മാരകങ്ങളും തുറക്കാന്‍ കേന്ദ്രം അനുമതി

രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തില്‍ ചരിത്രസ്മാരകങ്ങള്‍ തുറക്കുന്നത് സംബന്ധിച്ച് നിര്‍ണായക തീരുമാനവുമായി കേന്ദ്രസര്‍ക്കാര്‍. താജ്മഹലും ചെങ്കോട്ടയും ഉള്‍പ്പടെ രാജ്യത്തെ എല്ലാ സ്മാരകങ്ങളും തുറക്കാന്‍ കേന്ദ്രം അനുമതി നല്‍കി. ജൂണ്‍ 16 മുതല്‍ സ്മാരകങ്ങളും മ്യൂസിയങ്ങളും തുറക്കുമെന്ന് കേന്ദ്ര പുരാവസ്തു വകുപ്പ് അറിയിച്ചു.അതേസമയം, സുരക്ഷാമുന്‍കരുതലുകളോടെയും നിയന്ത്രണങ്ങളോടെയുമാണ് സ്മാരകങ്ങള്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുക. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ കീഴിലുള്ള കേന്ദ്ര സംരക്ഷിത സ്മാരകങ്ങള്‍, മ്യൂസിയങ്ങള്‍, സൈറ്റുകള്‍ എന്നിവയാണ് കോവിഡ് സാഹചര്യം രൂക്ഷമായപ്പോള്‍ അടച്ചിട്ടത്. കഴിഞ്ഞ വര്‍ഷവും സ്മാരകങ്ങള്‍ അടച്ചിരുന്നു. കര്‍ശനമായ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും പ്രവേശനം.