Tuesday, May 7, 2024
Uncategorized

തമിഴ് ടെലിവിഷന്‍ താരം വി.ജെ ചിത്രയെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

തമിഴ് ടെലിവിഷന്‍ താരം വി.ജെ ചിത്രയെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 28 വയസ്സായിരുന്നു. വിജയ് ടി.വി സംപ്രേക്ഷണം ചെയ്യുന്ന പാണ്ഡ്യന്‍ സ്റ്റോര്‍സ് എന്ന സീരിയലിലെ മുല്ലൈ എന്ന കഥാപാത്രത്തിലൂടെ ഏറെ പ്രശസ്തയായ നടിയാണ് ചിത്ര. നസറേത്ത് പേട്ടയിലുള്ള ഫൈവ് സ്റ്റാര്‍ ഹോട്ടലിലെ മുറിയിലാണ് താരത്തെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.ഇന്ന് പുലര്‍ച്ചെയാണ് താരം സീരിയല്‍ ഷൂട്ടിംഗ് കഴിഞ്ഞ് ഹോട്ടല്‍ മുറിയില്‍ തിരിച്ചെത്തിയത്. ബിസിനസ്‌കാരന്‍ കൂടിയായ ഹേമന്തിനൊപ്പമായിരുന്നു താമസം.ഇരുവരുടേയും വിവാഹനിശ്ചയം ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് നടന്നത്.ഏകദേശം ഒരുമണിയോടെയാണ് ചിത്ര ഹോട്ടല്‍ മുറിയില്‍ ചെക് ഇന്‍ ചെയ്തതെന്ന് മാനേജര്‍ പറഞ്ഞു.മൂന്നരയോടെയാണ് ഹോട്ടലില്‍ നിന്ന് പൊലീസിന് ഫോണ്‍ വന്നത്. മരണകാരണത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്നും പൊലീസ് പറഞ്ഞു.തമിഴ് പ്രേക്ഷകര്‍ക്കിടയില്‍ ഏറെ ജനപ്രീതിയുണ്ടായിരുന്ന സീരിയല്‍ നടിയാണ് ചിത്ര. ടി.വി ഷോകളില്‍ ആങ്കറായി എത്തിയ ചിത്ര പിന്നീടാണ് സീരിയലുകളില്‍ വേഷമിട്ടത്. ഷൂട്ടിങ് തുടങ്ങാനിരിക്കുന്ന തമിഴ് സിനിമയിലും ചിത്ര അഭിനയിക്കാനിരിക്കുകയായിരുന്നു. സോഷ്യല്‍ മീഡിയയിലും സജീവമായിരുന്നു താരം. മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് ചിത്ര ഇന്‍സ്റ്റഗ്രാമില്‍ ഫോട്ടോ ഷെയര്‍ ചെയ്തിട്ടുണ്ട്.