Tuesday, May 14, 2024
EntertainmentkeralaNews

തീയേറ്ററുകളില്‍ പോരാട്ടത്തിനായി ‘വാശി’ തീയേറ്ററുകളിലേക്ക്

ടൊവിനോ തോമസ് – കീര്‍ത്തി സുരേഷ് കേന്ദ്രകഥാപാത്രങ്ങളായി അവതരിപ്പിക്കുന്ന വാശിയുടെ ട്രെയിലര്‍ പുറത്ത് .

വാശിയുടെ ട്രെയിലര്‍ നല്‍കുന്ന സൂചന കൊണ്ട് തന്നെ ഏറെ പ്രതീക്ഷയിലാണ് ആരാധകര്‍.വക്കീല്‍ വേഷത്തിലാണ് ടൊവിനൊ തോമസും കീര്‍ത്തി സുരേഷും എത്തുന്നത്.                                                                 

രേവതി കലാമന്ദിറിന്റെ ബാനറില്‍ വിഷ്ണു ജി രാഘവാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. റോബി വര്‍ഗ്ഗീസ് രാജന്‍ ഛായാഗ്രാഹണവും കൈലാസ് മേനോന്‍ സംഗീത സംവിധാനവും നിര്‍വ്വഹിക്കുന്നു.

വരികള്‍ എഴുതിയിരിക്കുന്നത് വിനായക് ശശികുമാറാണ്.മഹേഷ് നാരായണന്‍ ആണ് സിനിമയുടെ ചിത്രസംയോജനം .

വിഷ്ണു രാഘവിന്റെ ചിത്രത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ടെന്നാണ് ഷൂട്ടിംഗ് പൂര്‍ത്തിയായ വിവരം അറിയിച്ച് കൊണ്ട് ടൊവിനൊ തോമസ് പറഞ്ഞത്.

വളരെ പ്രസക്തമായ ഒരു കാര്യമാണ് ‘വാശി’ പറയുന്നത് എന്നും ടൊവിനൊ വ്യക്തമാക്കിയിരുന്നു.’വാശി’ എന്ന ചിത്രത്തില്‍ തന്റെ നായികയായിരുന്ന കീര്‍ത്തി സുരേഷിനും ടോവിനോ നന്ദി പറഞ്ഞിരുന്നു.

അനു മോഹനും ചിത്രത്തില്‍ ഒരു പ്രധാനപ്പെട്ട കഥാപാത്രമായി അഭിനയിക്കുന്നുണ്ട്. ജൂണ്‍ 17ന് ആണ് ചിത്രം റിലീസ് ചെയ്യുക.