Thursday, May 2, 2024
keralaNews

അസ്സീസി ഹെൽത്ത്‌ സെന്ററിന്റെ ഉദ്‌ഘാടനവും സൗജന്യ മെഡിക്കൽ ക്യാമ്പും നടത്തപ്പെട്ടു. 

എരുമേലി : എരുമേലിയിൽ  യൂണിയൻ ബാങ്കിനു സമീപം ആരംഭിച്ച അസ്സീസി  ഹെൽത്ത് സെന്ററിന്റെ  ഉദ്ഘാടനം എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോർജ് കുട്ടി നിർവഹിച്ചു. ചടങ്ങിൽ അസ്സീസി ആശുപത്രി ഡയറക്ടർ ഫാദർ ആഗ്നൽ ഡൊമിനിക്,  അസോസിയേറ്റ് ഡയറക്ടർ ഫാദർ ജിസ് ആനിക്കൽ,  അസ്സീസി  ആശുപത്രി സി എം ഒ ഡോക്ടർ  സുമൻ, ഡോക്ടർ സജിൻ, എച്ച് ആർ മാനേജർ സിസ്റ്റർ ജെറോമി, സിസ്റ്റർ അൽഫി തുടങ്ങിയവർ പങ്കെടുത്തു. ഉദ്ഘാടന ദിവസം ഈ ഹെൽത്ത് സെന്ററിൽ വെച്ച് സൗജന്യ മെഡിക്കൽ ക്യാമ്പും നടത്തപ്പെട്ടു.
 മെഡിക്കൽ ക്യാമ്പിൽ നൂറോളം
പേർ പങ്കെടുത്തു. തിങ്കൾ മുതൽ ശനി വരെ രാവിലെ 9.30 മുതൽ വൈകിട്ട് 5.30  വരെയാകും ഹെൽത്ത് സെന്റർ പ്രവർത്തന സമയം എന്ന് ആശുപത്രി ഡയറക്ടർ ഫാദർ ആഗ്നൽ ഡൊമിനിക് അറിയിച്ചു.