Thursday, May 16, 2024
indiaNews

ടൂള്‍ക്കിറ്റ് കേസില്‍ മലയാളി അഭിഭാഷക നികിത ജേക്കബിന് ഇടക്കാല ജാമ്യം.

ടൂള്‍ക്കിറ്റ് കേസില്‍ മലയാളി അഭിഭാഷക നികിത ജേക്കബിന് ഇടക്കാല ജാമ്യം അനുവദിച്ച് മുംബൈ ഹൈക്കോടതി. മൂന്ന് ആഴ്ചത്തേയ്ക്ക് അറസ്റ്റ് തടഞ്ഞുകൊണ്ടാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്താല്‍ ഉടന്‍ വിട്ടയയ്ക്കണമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം
കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നടന്ന പ്രതിഷേധത്തിന്റെ മറവില്‍ പ്രചരിപ്പിച്ച ടൂള്‍ക്കിറ്റ് നിര്‍മ്മിച്ചതുമായി ബന്ധപ്പെട്ട് കേസിലാണ് ഡല്‍ഹി പോലീസ് നികിതയ്ക്കെതിരെ ജാമ്യമില്ല വാറണ്ട് പുറപ്പെടുവിച്ചത്. തുടര്‍ന്ന് അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് നികിത മുംബൈ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.അഭിഭാഷകരായ മിഹിര്‍ ദേശായി, അഭിഷേക് യെന്ദേ, സഞ്ജുക്ത ദെയ് എന്നിവരാണ് നികിതയ്ക്ക് വേണ്ടി ഹാജരായത്. വ്യാജ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നികിതയ്ക്കെതിരെ ഡല്‍ഹി പോലീസ് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത് എന്നാണ് നികിതയുടെ അഭിഭാഷകര്‍ വാദിച്ചത്. പലതവണ ആവശ്യപ്പെട്ടിട്ടും ചോദ്യംചെയ്യലിനായി നികിത ഹാജരായിട്ടില്ലെന്ന് ഡല്‍ഹി പോലീസ് കോടതിയ്ക്ക് മുന്നില്‍ വ്യക്തമാക്കി.ടൂള്‍ക്കിറ്റ് നിര്‍മ്മിച്ചത് നിരവധി പേര്‍ ചേര്‍ന്നാണ്. തലസ്ഥാനത്ത് നടന്ന സംഘര്‍ഷത്തിന് ടൂള്‍ക്കിറ്റുമായി ബന്ധമില്ല എന്നായിരുന്നു നികിതയുടെ അഭിഭാഷകരുടെ വാദം.