Wednesday, May 1, 2024
keralaNewsObituary

ടിപ്പര്‍ ലോറി ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കോഴിക്കോട്: മുക്കം പിസി ജംഗ്ഷനില്‍ ടിപ്പര്‍ ലോറി ബൈക്കിലിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. മലപ്പുറം ഊര്‍ങ്ങാട്ടിരി സ്വദേശി ഷിബുമോനാണ് മരിച്ചത്. രാത്രി 12 മണിയോടെ ടിപ്പര്‍ ലോറി ബൈക്കിന് പിന്നില്‍ ഇടിച്ചാണ് അപകടമുണ്ടായത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.