Sunday, April 28, 2024
keralaNews

ഞായറാഴ്ച ആരാധനയ്ക്കും അനുമതി: സ്‌കൂളുകളും കോളജുകളും തുറക്കാന്‍ തീരുമാനം

തിരുവനന്തപുരം സ്‌കൂളുകളും കോളജുകളും തുറക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. സ്‌കൂളുകള്‍ 14ാം തീയതി മുതലും കോളജുകള്‍ 7ാം തീയതി മുതലുമാണ് തുറക്കുന്നത്. ഒന്നു മുതല്‍ 9വരെ ക്ലാസുകളാണ് സ്‌കൂളുകളില്‍ ആരംഭിക്കുന്നത്. കോവിഡ് മൂന്നാം തരംഗം രൂക്ഷമായതിനെ തുടര്‍ന്നാണ് വിദ്യാലയങ്ങള്‍ അടച്ചത്.
1 – 9 വരെ ഈ മാസം 14 ന് തുറക്കും .10 ,11 കോളേജ് എന്നിവ 7 ന് തുറക്കും.
സ്‌കൂളുകളില്‍ ഓണ്‍ലൈന്‍ ക്ലാസുകളും തുടരും. ഞായറാഴ്ച ആരാധന നടത്തുന്നതിനും അനുമതിയായി. ആരാധനാലയങ്ങള്‍ക്ക് ഞാറാഴ്ചയും പ്രവേശനം അനുവദിക്കും: 20 പേരെ വീതം പ്രവേശിപ്പിക്കാം.എല്ലാ ആരാധനാലയങ്ങള്‍ക്കും ബാധകം