Monday, May 20, 2024
Local NewsNews

ഞങ്ങളും കൃഷിയിലേക്ക് പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു

എരുമേലി: കേരളത്തിലെ എല്ലാ കുടുംബങ്ങളിലും കാര്‍ഷിക സംസ്‌കാരം ഉണര്‍ത്തുക – കേരളത്തെ ഭക്ഷ്യ സ്വയം പര്യാപ്തതയില്‍ എത്തിക്കുക എന്നീ

ലക്ഷ്യങ്ങളോടെ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം എരുമേലി പഞ്ചായത്ത് ഹാളില്‍ നടന്നു.

പൂഞ്ഞാര്‍ എം എല്‍ എ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.എരുമേലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോര്‍ജ്ജുകുട്ടി അദ്ധ്യക്ഷതയില്‍ വഹിച്ചു.ജില്ലാ പഞ്ചായത്തംഗം ശുഭേഷ് സുധാകരന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനുശ്രീ സാബു,

കൃഷി ഓഫീസര്‍ രമ്യ എസ്, പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലിസ്സി സജി, പഞ്ചായത്തംഗം നാസര്‍ പനച്ചി. കാര്‍ഷിക വികസന സമിതി അംഗം ജെയ്‌സണ്‍ ജെയിംസ്, മുതിര്‍ന്ന കര്‍ഷകന്‍ വി എ എബ്രഹാം.

വള്ളിക്കുന്നേല്‍ എന്നിവര്‍ സംസാരിച്ചു. ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, കാര്‍ഷിക വികസന സമിതി അംഗങ്ങള്‍, സഹകരണ ബാങ്ക് പ്രതിനിധികള്‍. കാര്‍ഷിക ക്ലബ് പ്രതിനിധികള്‍.

ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ വാര്‍ഡു തല സമിതിയംഗങ്ങള്‍, മറ്റു കര്‍ഷകര്‍, കൃഷി അസിസ്റ്റന്റ് റെജി മാത്യു എന്നിവര്‍ പങ്കെടുത്തു.