Friday, May 17, 2024
keralaNewspolitics

ജേക്കബ് തോമസ് ബിജെപിയില്‍ അംഗത്വമെടുത്തു.

മുന്‍ ഡിജിപി ജേക്കബ് തോമസ് ബിജെപിയില്‍ ചേര്‍ന്നു. തൃശൂരില്‍ നടന്ന ബിജെപി സമ്മേളനത്തില്‍ ദേശീയ പ്രസിഡന്റ് ജെ.പി നദ്ദയില്‍ നിന്നാണ് ജേക്കബ് തോമസ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. ഇതോടെ വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ജേക്കബ് തോമസ് മത്സരിക്കാന്‍ സാദ്ധ്യതയേറി.എല്‍ഡിഎഫും യുഡിഎഫും തുടര്‍ച്ച മാത്രമാണെന്നും അവരുടെ ഇതുവരെയുളള ഭരണം കൊണ്ട് സംസ്ഥാനത്തിന് പുരോഗതിയുണ്ടായില്ലെന്നും അതിനാല്‍ സംസ്ഥാനത്ത് പരീക്ഷിക്കപ്പെടാവുന്ന സാദ്ധ്യത എന്‍ഡിഎ ആണെന്നും മുന്‍പ് ജേക്കബ് തോമസ് അഭിപ്രായപ്പെട്ടിരുന്നു.