Sunday, April 28, 2024
indiaNews

ജയലളിതയുടെയും എം.ജി.ആറിന്റെയും ക്ഷേത്രം ഇന്ന് നാടിന് സമര്‍പ്പിക്കും

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജെ. ജയലളിതക്കും അവരുടെ മാര്‍ഗദര്‍ശി എം.ജി. രാമചന്ദ്രനും സമര്‍പ്പിച്ചിരിക്കുന്ന ക്ഷേത്രം ഇന്ന് മുഖ്യമന്ത്രി ഇ. പളനിസ്വാമിയാണ് ഉദ്ഘാടനം ചെയ്യും. തെരഞ്ഞെടുപ്പ് അടുത്തതോടെയാണ് അണികളെ ചേര്‍ത്തുനിര്‍ത്താനുള്ള പുതിയ നീക്കം.

കല്ലുപ്പട്ടി നഗരത്തിലെ ഒന്നരയേക്കര്‍ സ്ഥലത്താണ് ക്ഷേത്രം. ഇരുനേതാക്കളുടെയും വെങ്കലത്തില്‍ തീര്‍ത്ത പ്രതിമയും ക്ഷേത്രത്തിലുണ്ട്. ‘അമ്മയെ വിവിധ പേരുകളില്‍ ഞങ്ങള്‍ വിളിക്കുന്നു. ഇദയ ദൈവം, കാവല്‍ ദൈവം, കുലസാമി എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടും. ഈ ക്ഷേത്രം അത് ഔപചാരികമാക്കുന്നു. ക്ഷേത്രത്തില്‍ പ്രാര്‍ഥനക്കും സമയം ചിലവഴിക്കുന്നതിനും ആവശ്യത്തിലധികം സ്ഥലമുണ്ട്’ -മന്ത്രി പറഞ്ഞു.
ജയലളിതയും എം.ജി.ആറും തങ്ങള്‍ക്കുവേണ്ടി ഒരുപാട് ത്യാഗം സഹിച്ചു. അതിനാല്‍ അവരെ ദൈവമായി കണക്കാക്കുന്നുവെന്നായിരുന്നു തെരഞ്ഞെടുപ്പിനെ തുടര്‍ന്നാണ് ക്ഷേത്രം നിര്‍മിച്ചതെന്ന വിമര്‍ശനത്തിന് മന്ത്രിമാരുടെ മറുപടി.