Tuesday, April 30, 2024
indiaNewsObituaryUncategorized

ജമ്മുകശ്മീരില്‍ ഭീകരാക്രമണം വെടിയേറ്റ പോലീസുകാരന് വീരമ്യത്യു

ശ്രീനഗര്‍: ജമ്മുകശ്മീരിലുണ്ടായ ഭീകരരുടെ വെടിവെയ്പ്പില്‍ പരിക്കേറ്റ പോലീസുകാരപോലീസുകാരന് വീരമ്യത്യു. ശ്രീനഗറിലെ സൗര മേഖലയില്‍ ചൊവ്വാഴ്ചയാണ് ആക്രമണമുണ്ടായത്.

വെടിയേറ്റതിന് പിന്നാലെ ആശുപത്രിയിലായിരുന്ന പോലീസുകാരന്‍ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

ജമ്മുകശ്മീര്‍ പോലീസ് ഉദ്യോഗസ്ഥനായ സൈഫുള്ള ഖാദ്രിയാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. വീടിന് പുറത്ത് നിന്നിരുന്ന ഭീകരര്‍ ഖാദ്രിക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

ആക്രമണത്തിനിടെ ഖാദ്രിയെ രക്ഷിക്കാന്‍ ശ്രമിച്ച ഒമ്പത് വയസുള്ള മകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കൈകള്‍ക്ക് വെടിയേറ്റ പെണ്‍കുട്ടി നിലവില്‍ ആശുപത്രിയിലാണ്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു.

സംഭവത്തില്‍ ജമ്മുകശ്മീര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. കുറ്റവാളികളെ എത്രയും വേഗം നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് കശ്മീര്‍ ഐജി വിജയ് കുമാര്‍ അറിയിച്ചു.

സംഭവത്തെ ലെഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ ശക്തമായി അപലപിച്ചു. ഭീരുത്വം നിറഞ്ഞ പ്രവൃത്തിയാണിതെന്നും ഈ നിന്ദ്യമായ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ശിക്ഷിക്കപ്പെടാതെ പോകില്ലെന്ന് ജനങ്ങള്‍ക്ക് ഉറപ്പുനല്‍കുന്നതായും അദ്ദേഹം പറഞ്ഞു.