Tuesday, May 21, 2024
keralaNewspolitics

അവര്‍ക്ക് നല്ല കാര്യങ്ങള്‍ ചെയ്യാന്‍ കഴിയട്ടെ. വി.ഡി. സതീശന്‍

രണ്ടാം പിണറായി മന്ത്രിസഭയ്ക്ക് അഭിനന്ദനങ്ങളുമായി കോണ്‍ഗ്രസ് നേതാവ് വി.ഡി സതീശന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സതീശന്‍ അഭിനന്ദനങ്ങള്‍ അറിയിച്ചത്. സതീശന്റെ ഫേസ്ബുക്ക് പോസ്റ്റ് പുതുമുഖങ്ങള്‍ നിറഞ്ഞ നാളെ സത്യപ്രതിജ്ഞ ചെയ്യാന്‍ പോകുന്ന മന്ത്രിസഭക്ക് അഭിനന്ദനങ്ങള്‍. നമ്മുടെ കേരളത്തിനു വേണ്ടി ഒരു പാട് നല്ല കാര്യങ്ങള്‍ ചെയ്യാന്‍ അവര്‍ക്ക് കഴിയട്ടെ എന്നാശംസിക്കുന്നു. അവര്‍ ചെയ്യുന്ന ശരിയായ കാര്യങ്ങള്‍ക്ക് പിന്‍തുണ നല്‍കിയും തെറ്റായ കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചും ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ക്രിയാത്മക പ്രതിപക്ഷമായി സഭയില്‍ ഞങ്ങളുണ്ടാകും.