Tuesday, May 21, 2024
keralaNews

മേലുകാവില്‍ കരിങ്കല്ല് കയറ്റിവന്ന വന്ന ടോറസ് ലോറി നിയന്ത്രണം വിട്ട് വീടിനുള്ളിലേക്ക് ഇടിച്ച് കയറി.

മേലുകാവില്‍ കരിങ്കല്ല് കയറ്റിവന്ന വന്ന ടോറസ് ലോറി നിയന്ത്രണം വിട്ട് വീടിനുള്ളിലേക്ക് ഇടിച്ച് കയറി. മേലുകാവ് കാഞ്ഞിരംകവല കൊച്ചോലിമാക്കല്‍ മേഴ്സിയുടെ വീട്ടിലേക്കാണ് ലോറി ഇടിച്ച് കയറിയത്. അപകടത്തില്‍ വീടിന് സാരമായ കേടുപാടുകള്‍ സംഭവിച്ചു. അപകടസമയത്ത് മേഴ്സിയും മകന്‍ ജിജോയും ബന്ധുവീട്ടിലായിരുന്നതിനാല്‍ അപകടത്തില്‍പെടാതെ രക്ഷപെട്ടു. ബുധനാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് അപകടം. ലോറി ഓടിച്ചിരുന്ന ആലപ്പുഴ സ്വദേശി അനൂപ് നിസാര പരിക്കുകളോടെ രക്ഷപെട്ടു. മണ്ണംഞ്ചേരി സ്വദേശിയുടെ ഉടമസ്ഥഥതയിലുള്ള ലോറിയാണ് അപകടത്തില്‍പെട്ടത്.വീടിന്റെ ചുറ്റുമതില്‍ തകര്‍ത്ത് മുറ്റത്തെത്തിയ ലോറി കാര്‍ പോര്‍ച്ച് തകര്‍ത്താണ് നിന്നത്. പോര്‍ച്ചിന്റെ തൂണുകള്‍ പൂര്‍ണമായും തകര്‍ന്നു. അതോടൊപ്പം വീടിന്റെ ചുറ്റുമുള്ള ഭിത്തികള്‍ത്ത് വിള്ളലും സംഭവിച്ചു. അപകടത്തില്‍ ലോറിയുടെ കാബിനും പൂര്‍ണമായും തകര്‍ന്നു. കാബിനുള്ളില്‍ കുടുങ്ങിയ ഡ്രൈവറെ നാട്ടുകാര്‍ ഏറെനേരം പരിശ്രമിച്ചിട്ടാണ് പുറത്തെടുത്തത്. മൂന്നിലവ് പഞ്ചായത്തിലെ നെല്ലാപ്പാറയിലെ കരിങ്കല്‍ ക്വാറിയില്‍ നിന്നുള്ള ടോറസ് ലോറിയാണ് അപകടമുണ്ടാക്കിയത്. അപകടസമയത്ത് അനീഷിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന രണ്ട് കാറുകള്‍ക്കും രണ്ട് ഇരുചക്ര വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.