Saturday, April 27, 2024
keralaNews

ചുമരില്‍ തൂക്കിയിട്ടിരുന്ന കവറില്‍ നിന്നു പാമ്പുകടിയേറ്റു മരിച്ചു.

ശ്രീകൃഷ്ണപുരം :ചുമരില്‍ തൂക്കിയിട്ടിരുന്ന കവറില്‍ നിന്നു പാമ്പുകടിയേറ്റു പുഞ്ചപ്പാടം എയുപി സ്‌കൂളിലെ മുന്‍ പാചകത്തൊഴിലാളി മരിച്ചു. തരവത്ത് വീട്ടില്‍ ഭാര്‍ഗവി (69) ആണു മരിച്ചത്. ശനിയാഴ്ച രാവിലെ പത്തരയോടെ വീടിനു പിറകിലെ ചുമരില്‍ തൂക്കിയിട്ടിരിക്കുന്ന കവറില്‍ കയ്യിട്ടപ്പോള്‍ അതിലുണ്ടായിരുന്ന പാമ്പു കടിക്കുകയായിരുന്നു. ബഹളം കേട്ട് അയല്‍വാസികള്‍ ഓടിക്കൂടി കവര്‍ പരിശോധിച്ചപ്പോഴാണു പാമ്പിനെ കണ്ടത്. ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ പുലര്‍ച്ചെ 5 മണിയോടെയാണു മരിച്ചത്. മക്കള്‍: സുജിത, സുരേഷ്, സുഭാഷ്. മരുമക്കള്‍: പ്രഭാകരന്‍, ശ്രീലത, ഉമ.