Sunday, May 19, 2024
keralaNews

ചിമ്മിനി ഡാമിന്റെ ഷട്ടറുകള്‍ തുറന്നു; കുറുമാലി, കരുവന്നൂര്‍ പുഴകളില്‍തോതില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യത

ചിമ്മിനി ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. ഡാമിന്റെ നാല് സ്പില്‍വേ ഷട്ടറുകള്‍ അഞ്ച് സെന്റി മീറ്റര്‍ വീതം ഉയര്‍ത്തിയാണ് കുറുമാലി പുഴയിലേക്ക് ജലം ഒഴുക്കിവിട്ടത്. ജലവിതാനം അനുവദനീയമായ സംഭരണ ജലവിതാനത്തേക്കാള്‍ കൂടുതല്‍ ആയതിനാലും വൃഷ്ടിപ്രദേശത്തെ മഴ മൂലം ഡാമിലേക്കുള്ള നീരൊഴുക്ക് കൂടിയതിനാലുമാണ് ഡാമിന്റെ നാല് സ്പില്‍വേ ഷട്ടറുകള്‍ തുറന്നത്.

അതേസമയം കുറുമാലി, കരുവന്നൂര്‍ പുഴകളിലെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങളും കുട്ടികളും പുഴയില്‍ ഇറങ്ങുന്നതിനും കുളിക്കുന്നതിനും വസ്ത്രങ്ങള്‍ അലക്കുന്നതിനും ഫോട്ടോ എടുക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തി. കുറുമാലി, കരുവന്നൂര്‍ പുഴകളില്‍ നേരിയ തോതില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്.