Thursday, May 16, 2024
keralaNews

പച്ചക്കറി കൃഷിയുടെ മറവില്‍ വീട്ടുവളപ്പില്‍ കഞ്ചാവ് കൃഷി നടത്തിയയാള്‍ പിടിയില്‍.

വീട്ടുവളപ്പില്‍ പച്ചക്കറി കൃഷിയുടെ മറവില്‍ കഞ്ചാവ് കൃഷി നടത്തിയയാള്‍ പിടിയില്‍. തലശ്ശേരി സ്വദേശിയായ അരവിന്ദാക്ഷനാണ് പിടിയിലായത്.
എക്സൈസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. ഇയാളുടെ വീട്ടുവളപ്പില്‍ നിന്നും 71 കഞ്ചാവ് ചെടികളും പിടിച്ചെടുത്തിട്ടുണ്ട്. രണ്ടാഴ്ച മുതല്‍ ആറ് മാസം വരെ പ്രായമുള്ള ചെടികളാണ് പിടിച്ചെടുത്തത്.