Monday, May 6, 2024
keralaNews

ചക്രവാത ചുഴി; തെക്കന്‍ ജില്ലകളില്‍ ശക്തമായ മഴ

തിരുവനന്തപുരം.അറബിക്കടലില്‍ ചക്രവാത ചുഴി രൂപപ്പെട്ട സാഹചര്യത്തില്‍ തെക്കന്‍ ജില്ലകളില്‍ ശക്തമായ മഴ തുടരുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
24 മണിക്കൂറിലധികമായി കനത്തമഴ തുടരുന്ന തിരുവനന്തപുരം ജില്ലയില്‍ കേന്ദ്രകാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും നിലവിലുണ്ട്.ശക്തമായ മഴ രണ്ടുദിവസം കൂടി തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.ശക്തമായ മഴയും മണിക്കൂറില്‍ 50 കിലോമീറ്റര്‍വരെ വേഗതയുള്ള കാറ്റിനും സാധ്യതയുളളതിനാല്‍ ഇന്നും നാളെയും കേരളതീരത്തു നിന്ന് മത്സ്യബന്ധനം നിരോധിച്ചു.