Tuesday, May 21, 2024
indiakeralaNews

ഗുരുഗ്രാമിലെ നാഥുപുര്‍ ഗ്രാമത്തിലുണ്ടായ തീപിടിത്തത്തില്‍ 700 ഓളം കുടിലുകളാണ് കത്തിനശിച്ചത്

ഹരിയാനയില്‍ ഒരു ഗ്രാമത്തില്‍ വന്‍ തീപിടിത്തം .ഗുരുഗ്രാമിലെ നാഥുപുര്‍ ഗ്രാമത്തിലുണ്ടായ തീപിടിത്തത്തില്‍ 700 ഓളം കുടിലുകളാണ് കത്തിനശിച്ചത് . വെള്ളിയാഴ്ച രാത്രിയായിരുന്നു അപകടം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണം.

700 കുടിലുകളില്‍ 500 എണ്ണം പൂര്‍ണമായും കത്തിനശിച്ചു. അഗ്‌നി ആളി പടര്‍ന്നതോടെ അഗ്‌നിശമന സേനാംഗങ്ങള്‍ താമസക്കാരെ ഒഴിപ്പിച്ചതിനാല്‍ വന്‍ അപകടം ഒഴിവായി. അഞ്ചു മണിക്കൂര്‍ കൊണ്ടാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അതെ സമയം സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. രാത്രി രണ്ടുമണിയോടെയാണ് കുടിലുകളില്‍ തീപടര്‍ന്നത്. കുടിലുകളില്‍ അനധികൃതമായി വൈദ്യുതി ഉപയോഗിച്ചതാണ് അപകട കാരണമെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു .15 അഗ്നിശമന വാഹനങ്ങളുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം. സമീപത്തെ നിരവധി പ്രദേശങ്ങളും കത്തിനശിച്ചതായാണ് വിവരം .