Tuesday, May 14, 2024
keralaNewspolitics

വര്‍ഷങ്ങള്‍ തപസ് ചെയ്താലും കടകംപളളി ചെയ്ത പാപം മാറില്ല; കേന്ദ്രധനമന്ത്രി

ഭക്തരെ അടിക്കുന്നത് കണ്ടപ്പോള്‍ കരച്ചില്‍ വന്നു.

ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രധനമന്ത്രി നിര്‍മ്മലാ സീതീരാമന്‍. ശബരിമലയില്‍ യുവതി പ്രവേശനത്തിനെതിരെ പ്രതിഷേധിച്ച ഭക്തര്‍ക്ക് നേരെ ലാത്തിച്ചാര്‍ജിന് ആഹ്വാനം ചെയ്ത മന്ത്രിയുടെ നാടാണിത്. ഇന്ന് അദ്ദേഹം അത് തെറ്റായി പോയെന്ന് പറയുന്നു. ക്ഷേത്രങ്ങളെ സംരക്ഷിക്കേണ്ട മന്ത്രിയാണ് അദ്ദേഹം. സ്വാമിയുടെ മേലെ ഭക്തിവേണം. ഇവിടെ സ്വാമിയെ കാണാന്‍ പോകുന്ന ഭക്തനെ അടിക്കുകയാണ്. അഞ്ഞൂറ് വര്‍ഷം തപസ് ചെയ്താലും അയാള്‍ ചെയ്ത പാപം മാറില്ലെന്നും കേന്ദ്രധനമന്ത്രി പറഞ്ഞു.

അയ്യപ്പന്റെ ഭക്തരെ അടിക്കുന്ന ഒരു ഹിന്ദു മന്ത്രിയെ താന്‍ കണ്ടിട്ടില്ല. തനിക്ക് അത് കണ്ടപ്പോള്‍ കണ്ണുനീര്‍ വന്നു. ഏഴ് ജന്മത്തെ പാപമാണ് കടകംപളളി ചെയ്തിരിക്കുന്നത്. പൂര്‍വ്വ ജന്മത്തില്‍ പാപം ചെയ്തുകൊണ്ടാണ് ഇതും നടന്നത്. മാച്ച് ഫിക്സിംഗ് നടത്തുന്നവരില്‍ നിന്ന് കേരളത്തിന് മുക്തി ലഭിക്കണമെന്നും കേന്ദ്രധനമന്ത്രി വ്യക്തമാക്കി. മുദ്രാ ലോണ്‍ അടക്കമുളള കേന്ദ്രപദ്ധതികള്‍ കേരളത്തില്‍ ഇടതുപക്ഷകാര്‍ക്ക് മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നതെന്നും കേന്ദ്രധനമന്ത്രി പറഞ്ഞു. കേന്ദ്ര പദ്ധതികളില്‍ നിന്ന് ബിജെപിക്കാരെ തഴയുകയാണ്. സംസ്ഥാനത്ത് യുഡിഎഫും എല്‍ഡിഎഫും തമ്മില്‍ ഒത്തുകളിയാണ് നടക്കുന്നത്. സോളാര്‍ അഴിമതി പുറത്തുവരുമെന്ന് പേടിച്ച് യുഡിഎഫ് സംസ്ഥാന സര്‍ക്കാരിനെതിരെ മിണ്ടുന്നില്ലെന്നും കേന്ദ്രധനമന്ത്രി കുറ്റപ്പെടുത്തി.