Sunday, May 12, 2024
keralaNewspolitics

ഗവര്‍ണര്‍ക്കെതിരെ ഇടതുമുന്നണി നേതാക്കള്‍ രംഗത്ത്.

കണ്ണൂര്‍: വാര്‍ത്താസമ്മേളനം നടത്തി മുഖ്യമന്ത്രിക്കും, സര്‍ക്കാരിനും കടുത്ത വിമര്‍ശനം ഉന്നയിച്ച ഗവര്‍ണര്‍ക്കെതിരെ ഇടതുമുന്നണി നേതാക്കള്‍ രംഗത്ത്.സ്വമേധയാ ഗവര്‍ണര്‍ പദവിയില്‍ നിന്ന് രാജി വച്ച് പോകുന്നതാണ് ഉചിതമെന്ന് കണ്‍വീനര്‍ ഇ പി ജയരാജന്‍ പറഞ്ഞു.ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത നടപടിയാണ് ആരിഫ് മുഹമ്മദ് ഖാന്റെ ഭാഗത്തു നിന്ന് ഉണ്ടായത്..വ്യക്തിവിരോധം വച്ചു പുലര്‍ത്തുന്നയാളായി ഗവര്‍ണര്‍ അധിപതിച്ചു.ഗവര്‍ണറായി ഇരിക്കുന്നത് പരിഹാസ്യതയാവും.

ഒരു ഗവര്‍ണര്‍ ആ പദവി പൂര്‍ണമായും ദുരുപയോഗം ചെയ്യുന്നു.വാര്‍ത്ത സമ്മേളനം വിളിച്ചു ചേര്‍ത്ത് RSS പ്രചാരകന്റെ ദൗത്യം നിര്‍വ്വഹിക്കുകയാണ്.വലിയ നിലവാര തകര്‍ച്ചയാണിത്.പ്രായത്തിനനുസരിച്ച പക്വതയോ വിദ്യാഭ്യാസത്തിനനുസൃതമായ പാകതയോ ഇല്ലാതെ വികാര ജീവിയായി എന്തെല്ലാമോ വിളിച്ച് പറയുകയാണ്.ഇന്നത്തെ വാര്‍ത്ത സമ്മേളനത്തില്‍ പുതുതായി ഒന്നുമില്ല.RSSമായിട്ട് ‘ 85 ല്‍ തന്നെ നല്ല ബദ്ധമുള്ളയാളാണെന്ന് പത്ര സമ്മേളനത്തില്‍ തന്നെ പറഞ്ഞു.RSS കാരനായി ഗവര്‍ണര്‍ സ്ഥാനത്ത് ഇരിക്കാനാവില്ല.ഗവര്‍ണര്‍ക്ക് സംഭവിച്ചത് മാനസിക വിഭ്രാന്തി.മാനസികമായി എന്തോ സംഭവിച്ചു.പ്രതീക്ഷക്കനുസരിച്ച് RSS നെ തൃപ്തിപ്പെടുത്താന്‍ കഴിയാത്തത് കൊണ്ട് സ്ഥാനമാനങ്ങള്‍ കിട്ടാതായി എന്ന തോന്നല്‍ ഗവര്‍ണര്‍ക്കുണ്ടെന്നും ഇ പി ജയരാജന്‍ കുറ്റപ്പെടുത്തി.