Wednesday, May 15, 2024
keralaNews

കൗണ്‍സിലിംഗിനെത്തിയ 17 വയസുള്ള പെണ്‍കുട്ടിയോട് അതിക്രമം; വൈദികന്‍ കസ്റ്റഡിയില്‍

പത്തനംതിട്ട.കൗണ്‍സിലിംഗിനെത്തിയ 17 വയസുള്ള പെണ്‍കുട്ടിയോട് അതിക്രമം വൈദികന്‍ പോക്‌സോ കേസില്‍ കസ്റ്റഡിയില്‍. കൂടല്‍ ഓര്‍ത്തഡോക്‌സ് പള്ളിയിലെ വികാരി പോണ്ട്‌സണ്‍ ജോണ്‍ ആണ് പൊലീസ് പിടിയിലായത്. കൗണ്‍സിലിംഗിന് എത്തിയ പെണ്‍കുട്ടിക്ക് നേരെയാണ് വൈദികന്‍ ലൈംഗിക അതിക്രമം കാണിച്ചത്. പെണ്‍കുട്ടിയുടെ അധ്യാപികയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ആണ് പൊലീസ് കേസ് എടുത്തത്. ഇന്ന് പുലര്‍ച്ചെ വൈദികനെ വീട്ടില്‍ നിന്നാണ് പത്തനംതിട്ട വനിത പൊലീസ് കസ്റ്റഡിയിലെടുത്തത്. 17 വയസുള്ള പെണ്‍കുട്ടിയോട് ആയിരുന്നു വൈദികന്റെ അതിക്രമം.