Wednesday, May 15, 2024
HealthkeralaNews

കോവിഡ് മൂന്നാം തരംഗം ആദ്യ ഘട്ടത്തിലെത്തിയെന്ന് ലോകാരോഗ്യ സംഘടന

കോവിഡ് മൂന്നാം തരംഗത്തിന്റെ ആദ്യ ഘട്ടത്തിലെത്തിയെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഥനോം ഗെബ്രിയേസസ് പറഞ്ഞു. വൈറസ് വികസിച്ചുകൊണ്ടിരിക്കുകയാണെന്നും അതിന്റെ ഫലമായി കൂടുതല്‍ വ്യാപനശേഷിയുള്ള വകേഭദങ്ങള്‍ ഉണ്ടാകാമെന്നും ടെഡ്രോസ് പറഞ്ഞു. ഇന്റര്‍നാഷണല്‍ ഹെല്‍ത്ത് റെഗുലേഷന്‍സിന്റെ അടിയന്തര സമിതിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യൂറോപ്പിലും വടക്കന്‍ അമേരിക്കയും പ്രതിരോധ കുത്തിവെയ്പ്പ് നിരക്ക് ഉയര്‍ത്തിയത് കാരണം കോവിഡ് കേസുകളും മരണങ്ങളും കുറഞ്ഞുവരികയാണെന്നും എന്നാല്‍ ഇനിയും വാക്സിന്‍ ആവശ്യത്തിന് ലഭ്യമാകാത്ത രാജ്യങ്ങള്‍ ഉള്ളതായും അദ്ദേഹം പറഞ്ഞു. കോവിഡിന് പ്രതിരോധ കുത്തുവെപ്പെടുക്കല്‍ പ്രധാനമാണ്. പക്ഷേ അതുകൊണ്ട് മാത്രം മഹാമാരിയെ തടയാനാകില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.