Tuesday, April 23, 2024
keralaNewspolitics

വീണാ ജോര്‍ജിന്റെ പ്രചാരണത്തില്‍ നിന്ന് 267 പാര്‍ട്ടി അംഗങ്ങള്‍ വിട്ടുനിന്നു.

ആറന്മുളയില്‍ വീണാ ജോര്‍ജിന്റെ പ്രചാരണത്തില്‍ നിന്ന് 267 പാര്‍ട്ടി അംഗങ്ങള്‍ വിട്ടുനിന്നു. സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടിലാണ് കണ്ടെത്തല്‍. ഇലന്തൂരിലും കുളനടയിലുമായി മൂന്ന് എല്‍സി അംഗങ്ങള്‍ വിട്ടുനിന്നു. മല്ലപ്പുഴശ്ശേരിയില്‍ ഒരു ലോക്കല്‍ കമ്മിറ്റി അംഗം സ്ലിപ് വിതരണം ചെയ്തില്ല. പത്തനംതിട്ട ഏരിയ കമ്മിറ്റി അംഗം ഷമീര്‍ കുമാര്‍ ഉത്തരവാദിത്തം നിര്‍വഹിച്ചില്ലെന്നും റിപ്പോര്‍ട്ടുണ്ട്.