Sunday, May 19, 2024
keralaObituary

കോവിഡ്; കെ.പി ആലിക്കോയ നാട്ടില്‍ നിര്യാതനായി

കെ.എം.സി.സി ജുബൈല്‍ സ്ഥാപക നേതാവും സാമൂഹിക പ്രവര്‍ത്തകനും വ്യാപാരിയുമായ കോഴിക്കോട് ഫറോക്ക് പാണക്കാട്ട് ചന്തക്കടവ് കെ.പി ആലിക്കോയ (58) നാട്ടില്‍ നിര്യാതനായി. കോവിഡ് ബാധയെ തുടര്‍ന്ന് കോഴിക്കോട് ചെസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം അസുഖം മൂര്‍ച്ഛിക്കുകയും പുലര്‍ച്ചയോടെ മരണം സംഭവിക്കുകയുമായിരുന്നു.

മകളുടെ പുതിയ വീട് കൂടലുമായി ബന്ധപ്പെട്ട് രണ്ടുമാസം മുമ്പാണ് നാട്ടിലേക്ക് പോയത്. ജുബൈലില്‍ കെ.എം.സി.സി കെട്ടിപ്പടുക്കുന്നതില്‍ നേതൃപരമായ പങ്കു വഹിച്ച ആലിക്കോയ സാമൂഹ്യ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. നേരത്തെ മുസ്ലിംലീഗ് സംസ്ഥാന നേതാക്കള്‍ക്ക് കെ.എം.സി.സി ജുബൈല്‍ കമ്മിറ്റി ഒരുക്കിയ സ്വീകരണപരിപാടിക്ക് നേതൃപരമായ പങ്കുവഹിച്ചിരുന്നു.
ഫറോക്ക് മഹല്ല് ഐ.ആര്‍.സി സൗദി കമ്മറ്റി പ്രസിഡന്റ്, സി.പി.സി.കെ ഗ്ലോബല്‍ കമ്മറ്റി ചെയര്‍മാന്‍, ഫറോക്ക് മുന്‍സിപ്പല്‍ ഡിവിഷന്‍ ആറ് മുസ്ലിംലീഗ് കമ്മറ്റി പ്രസിഡന്റ് തുടങ്ങിയ പദവികള്‍ വഹിച്ചിരുന്നു. ജുബൈലിലെ ജിദ്ദ ബ്രോസ്റ്റഡ്, കീ ബ്രോസ്റ്റഡ് സ്ഥാപനങ്ങളുടെ നടത്തിപ്പുകാരനായിരുന്നു. ഭാര്യ: ഫാത്തിമ. മക്കള്‍: ഷഹദ്, മിഷാല്‍, മരുമകന്‍:റാജിഫ് പുളിക്കല്‍.