Saturday, May 18, 2024
keralaNews

ബാഡ്ജ് ഓഫ് ഹോണര്‍ പുരസ്‌ക്കാരം നല്കി.

കുറ്റാന്വേഷണ മികവിനുള്ള സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഹോണര്‍ പുരസ്‌ക്കാരം നല്കി.അന്വേഷണ സംഘത്തിലെ ആറ് പേര്‍ക്കാണ് പുരസ്‌ക്കാരം ലഭിച്ചത്.കൊച്ചിയില്‍ നടന്ന ചടങ്ങില്‍ എഡിജിപി പത്മകുമാര്‍ ഐ പി എസ് പുരസ്‌ക്കാരം നല്കി. അന്വേഷണ സംഘത്തിലെ ഓഫീസര്‍മാരായ കോട്ടയം ഡി വൈ എസ് പി.ശ്രീകുമാര്‍,വെസ്റ്റ് സി ഐമാരായ പ്രദീപ്, അരുണ്‍ എം ജെ, എസ് ഐ ഷിബുക്കുട്ടന്‍,എ എസ് ഐ മനോജ് ,എസ്.സി.പി.ഒ കെ എസ് അഭിലാഷ് എന്നിവര്‍ക്കാണ് ലഭിച്ചത്.
2019 ഏപ്രില്‍ ഏപ്രില്‍ 19 ന് നടന്ന ഒരു കൊലപാതകം കേസുമായി ബന്ധപ്പെട്ട് ദിവസങ്ങള്‍ക്കുള്ളില്‍ പ്രതിയെ അറസ്റ്റ് ചെയ്തതിനാണ് പുരസ്‌കാരം .എരുമേലിയില്‍ ജോലി ചെയ്യുകയായിരുന്ന ബംഗാള്‍ ജയ്പാല്‍ ഗുഡി സ്വദേശി പുഷ്‌കുമാറിനെ പണത്തിന് വേണ്ടി കോട്ടയത്തേക്ക് വിളിച്ചുവരുത്തി കത്തികൊണ്ട് കുത്തി കൊലപ്പെടുത്തിയശേഷം എ റ്റി എം കാര്‍ഡുമായി കടന്ന് 4.5 ലക്ഷം രൂപ പിന്‍വലിച്ച് രക്ഷപ്പെട്ട പ്രതിയായ അപ്പു റോയിയെ ബാഗ്ലൂരില്‍ വൈറ്റ് ഫില്‍ഡില്‍ നിന്നും മെയ് 17ന് കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.