Thursday, May 16, 2024
keralaLocal NewsNews

ശബരി വിമാനത്താവളവും റെയില്‍വേയും ആശുപത്രിയും വികസന പദ്ധതിയില്‍ പൂഞ്ഞാര്‍ മണ്ഡലത്തിലെ സമഗ്ര വികസനമാണ് തന്റെ ലക്ഷ്യം : സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ .

എരുമേലി ഗ്രാമ പഞ്ചായത്തിലെ ശബരി വിമാനത്താവളം, ശബരി റെയില്‍വേ , ആശുപത്രി വികസന പദ്ധതി അടക്കം പൂഞ്ഞാര്‍ മണ്ഡലത്തിലെ സമഗ്രവികസനമാണ് തന്റെ ലക്ഷ്യമെന്ന് പൂഞ്ഞാര്‍ നിയോജക മണ്ഡലത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എ സെബാസ്റ്റ്യന്‍ കേരള ബ്രേക്കിംഗ് കുളത്തുങ്കല്‍ പറഞ്ഞു . മണ്ഡലത്തില്‍ നിന്നും ജയിച്ചതിന് ശേഷം ആദ്യമായി എത്തിയ എംഎല്‍എ യ്ക്ക് എരുമേലി മീഡിയ സെന്റര്‍ നല്‍കിയ സ്വീകരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം . കേരള ബ്രേക്കിംഗ് ശബരിമല തീര്‍ത്ഥാടന കേന്ദ്രമായ എരുമേലി മതസൗഹാര്‍ദ്ദത്തിനും സഹോദര്യത്തിനും വലിയ സംഭാവന നല്‍കിയ നാടാണ്. കേരള ബ്രേക്കിംഗ് അതുകൊണ്ടു തന്നെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ മുന്‍തൂക്കം നല്‍കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ലോകത്താകമാനം മഹാമാരിയായി തുടരുന്ന കോവിഡിന്റെ പിടിയിലാണ് നമ്മുടെ സംസ്ഥാനം . അതുകൊണ്ട് തന്നെ മണ്ഡലത്തിലെ ഒന്നാം ഘട്ട പരിപാടി കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കാണ് നല്‍കുന്നത് .കേരള ബ്രേക്കിംഗ് ക്വാറന്റര്‍ സെന്‍സറുകളും , ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്‍സറുകളും , കേരള ബ്രേക്കിംഗ് അടിയന്തരമായി തുടങ്ങും . കൂടാതെ എംഎല്‍എയുടെ നേതൃത്വത്തില്‍ ഹെല്‍പ്പ് ലൈന്‍ സംവിധാനം തുടങ്ങും . എരുമേലി ഗ്രാമപഞ്ചായത്തില്‍ സ്ഥലം ഉണ്ടായിട്ടും ഫയര്‍ സ്റ്റേഷന്‍ തുടങ്ങാത്ത സാഹചര്യത്തില്‍ ഫയര്‍ സ്റ്റേഷന്‍ നിര്‍മ്മിക്കുന്നതിനുള്ള നടപടി സ്വീകരിക്കും .കേരള ബ്രേക്കിംഗ് വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ശബരി വിമാനത്താവളവും, ശബരി റെയില്‍വേയടക്കം രണ്ടു വലിയ പദ്ധതികള്‍ സാക്ഷാത്കരിക്കാനുള്ള നടപടികള്‍ സ്വീകരിക്കും. കേരള ബ്രേക്കിംഗ് ശബരിമല തീര്‍ത്ഥാടകരടക്കം മേഖലയിലെ നിരവധി പേരുടെ ആശ്രയ കേന്ദ്രമായ എരുമേലി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ ഉയര്‍ത്തി മികച്ച ചികിത്സ സംവിധാനമൊരുക്കും .

പഞ്ചായത്തില്‍ മുടങ്ങിക്കിടക്കുന്ന എരുമേലി ടൗണ്‍ഷിപ്പ് അടക്കം കേരള ബ്രേക്കിംഗ് വിവിധ പദ്ധതികള്‍ ആരംഭിക്കാന്‍ നടപടികള്‍ സ്വീകരിക്കും . പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിലെ വിവിധ റോഡുകള്‍ , പാലങ്ങള്‍ , സ്‌കൂളുകള്‍ അടക്കം രണ്ടാംഘട്ട വികസന പദ്ധതികളില്‍ ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. കേരള ബ്രേക്കിംഗ് മണ്ഡലത്തില്‍ പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ടതടക്കമുള്ള നിരവധിയായ പദ്ധതികളുണ്ട് .കേരള ബ്രേക്കിംഗ് അവയെല്ലാം പുനരുജ്ജീവിപ്പിച്ച് കൊണ്ട് വികസനപ്രവര്‍ത്തനങ്ങള്‍ക്ക് സുതാര്യമായ നടപടികള്‍ സ്വീകരിക്കും. മണ്ഡലത്തിലെ പട്ടയം, കര്‍ഷകരുടെ നിരവധിയായ പ്രശ്‌നങ്ങള്‍, മിനി സിവില്‍ സ്റ്റേഷനുകള്‍, സബ് ട്രഷറി, കുടിവെള്ള പദ്ധതികള്‍ , ശബരിമല തീര്‍ഥാടകരുടെ ഇടത്താവളമായ എരുമേലിയിലെ മാലിന്യ പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം നടപ്പിലാക്കാന്‍ ജനങ്ങളുമായി യോജിച്ച പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു .കേരള ബ്രേക്കിംഗ് രാഷ്ട്രീയത്തിന് അതീതമായി വികസന കാഴ്ചപ്പാട് ഉയര്‍ത്തിപ്പിടിച്ച് മുഴുവന്‍ ജനങ്ങളെയും ഒരുമിപ്പിച്ചു കൊണ്ടുപോകാനുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് മുന്‍തൂക്കം നല്‍കുതെന്നും അദ്ദേഹം പറഞ്ഞു.

എരുമേലി മീഡിയ സെന്റര്‍ നടന്ന ചടങ്ങില്‍ മീഡിയ സെന്ററിന്റെ പ്രസിഡന്റ് രാജന്‍. എസ് എംഎല്‍എയെ പൊന്നാട അണിയിച്ചും – മധുരം നല്‍കിയും സ്വീകരിച്ചു.കോവിഡ് പ്രതിരോധ മാനദണ്ഡപ്രകാരം നടന്ന ചടങ്ങില്‍ സെക്രട്ടറി അന്‍സര്‍ റഹീം , തേജസ് ട്രഷറര്‍ , വൈസ് പ്രസിഡന്റ് എന്‍ എം റസാക്ക് , ജോയിന്റ് സെക്രട്ടറി . സി ആര്‍ ശ്യാം ,അംഗങ്ങളായ എം . വിധുകുമാര്‍ , ബിജു തോമസ്, ജോസ് കാഞ്ഞിരപ്പള്ളി , ജിബിന്‍, ഷാജി മാത്യു, ജിഷമോള്‍ പി. എസ് എന്നിവര്‍ പപങ്കെടുത്തു .