Saturday, April 27, 2024
keralaNews

കോഴിക്കോട് സ്ഥിതി രൂക്ഷമായാല്‍ കടുത്ത നിയന്ത്രണങ്ങളെന്ന് ജില്ലാ കലക്ടറുടെ മുന്നറിയിപ്പ്

സ്ഥിതി രൂക്ഷമായാല്‍ കോഴിക്കോട് ജില്ലയില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ജില്ലാ കലക്ടര്‍ എസ്.സാംബശിവ റാവു. പൊലീസ് മേധാവിമാരോട് നിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പിലാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ സമ്ബൂര്‍ണ ലോക്ക്ഡൗണിനെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നും കലക്ടര്‍ മനോരമ ന്യൂസിനോടു പറഞ്ഞു.

 

കോവിഡ് വ്യാപനം കൂടിയ സാഹചര്യത്തില്‍ കാസര്‍ഗോഡ് നിയന്ത്രണം കടുപ്പിച്ചു. കാസര്‍ഗോഡ് കാഞ്ഞങ്ങാട്, നീലേശ്വരം, ചെറുവത്തൂര്‍, ഉപ്പള, കുമ്ബള എന്നീ ടൗണുകളില്‍ ഇറങ്ങണമെങ്കില്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കയ്യില്‍ കരുതണം. ഇല്ലെങ്കില്‍ രണ്ടു തവണ വാക്‌സിന്‍ എടുത്തതിന്റെ രേഖ കാണിക്കണം. ഇവ രണ്ടുമില്ലെങ്കില്‍ പിഴ ഈടാക്കാനും ജില്ലാ ഭരണകൂടം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി എവിടെയും പൊലീസ് പരിശോധന തുടങ്ങിയിട്ടില്ല. വൈകാതെ പരിശോധന തുടങ്ങുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.