Thursday, May 16, 2024
keralaNewsObituarypolitics

കോളേജ് തെരഞ്ഞെടുപ്പിനിടെ എസ്എഫ്‌ഐ വിദ്യാര്‍ത്ഥി കുത്തേറ്റ് മരിച്ചു

ഇടുക്കിയില്‍ കോളേജ് തെരഞ്ഞെടുപ്പിനിടെ സംഘര്‍ഷം എസ്എഫ്‌ഐ വിദ്യാര്‍ത്ഥി കുത്തേറ്റ് മരിച്ചു. ഒരാള്‍ക്ക് പരിക്ക്. ഇടുക്കി എന്‍ജിനീയറിംഗ് കോളേജില്‍ സംഘര്‍ഷത്തെ തുടര്‍ന്ന് എസ്എഫ്‌ഐ വിദ്യാര്‍ത്ഥി കുത്തേറ്റ് മരിച്ചു.സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു
കോളേജിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. തര്‍ക്കത്തിനിടെ എസ്എഫ്‌ഐ വിദ്യാര്‍ത്ഥിക്ക് കുത്തേക്കുകയായിരുന്നു. കണ്ണൂര്‍ സ്വദേശി ധീരജ് ആണ് കൊല്ലപ്പെട്ടത്. കുത്തിയത് കെഎസ് യു പ്രവര്‍ത്തകരാണെന്ന് എസ്എഫ്‌ഐ ആരോപിച്ചു. കുത്തിയത് കെ.എസ്.യു പ്രവര്‍ത്തകന്‍ നിഖില്‍ പൈലിയെന്ന് പൊലീസ് പറഞ്ഞു. അതേസമയം സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇടുക്കി എന്‍ജിനീയറിങ് കോളജിലെ യൂണിയന്‍ തിരഞ്ഞെടുപ്പ് നിര്‍ത്തിവയ്ക്കാന്‍ സാങ്കേതിക സര്‍വകലാശാല നിര്‍ദേശം നല്‍കി. പ്രിന്‍സിപ്പലിനോട് റിപ്പോര്‍ട്ട് തേടി, പ്രോ വൈസ് ചാന്‍സലര്‍ കോളജ് സന്ദര്‍ശിക്കും.