Monday, May 13, 2024
indiaNews

കോയമ്പത്തൂര്‍ ഗോഡൗണില്‍ കയറിയ പുലി വലയില്‍

കോയമ്പത്തൂര്‍.ബികെ പുദൂരിലെ പഴയ ഒരു കെട്ടിടത്തില്‍ കയറിയ പുലിയെ കെണിയിലാക്കി.നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ട തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിലൂടെ പുലി ഗോഡൗണിനകത്തുണ്ടെന്ന് വ്യക്തമാകുകയായിരുന്നു.നാട്ടുകാരും വനംവകുപ്പും കെണിയൊരുക്കി കാത്തിരുന്നെങ്കിലും കഴിഞ്ഞ അഞ്ച് ദിവസവും പുലി കുടുങ്ങിയിരുന്നില്ല. എന്നാല്‍ ശനിയാഴ്ച പുലര്‍ച്ചെ പുലി കെണിയിലകപ്പെടുകയായിരുന്നു.