Tuesday, May 14, 2024
keralaNewspolitics

ഡിസിസി പുന:സംഘടന; ചര്‍ച്ച നടത്തിയിട്ടില്ല ഉമ്മന്‍ചാണ്ടി

ഡി സി സി പുന:സംഘടന ചര്‍ച്ച നടത്തിയിട്ടില്ലെന്ന നിലപാടിലുറച്ച് ഉമ്മന്‍ചാണ്ടി.
ഡി സി സി പുന:സംഘടനപട്ടികയുമായി ബന്ധപ്പെട്ടുള്ള കെ സുധാകരന്റെ പ്രസ്താവനയില്‍ ഉമ്മന്‍ചാണ്ടിക്ക് അമര്‍ഷം.

രണ്ട് പ്രാവശ്യം ചര്‍ച്ച നടത്തിയെന്ന സുധാകരന്റെ വാദം തെറ്റാണ്. ഒരേ ഒരു തവണയാണ് ചര്‍ച്ച നടത്തിയത്. അന്ന് വിഡി സതീശനും ഒപ്പമുണ്ടായിരുന്നു.
രണ്ട് പ്രാവശ്യം ചര്‍ച്ച നടന്നിരുന്നെങ്കില്‍ തര്‍ക്കമുണ്ടാകില്ലായിരുന്നു. ആദ്യം ചര്‍ച്ച ചെയ്തപ്പോള്‍ നല്‍കിയ ലിസ്റ്റാണ് സുധാകരന്‍ കാണിച്ചത്. അതില്‍ വിശദ ചര്‍ച്ച നടന്നിട്ടില്ലെന്നും ഉമ്മന്‍ചാണ്ടി പറയുന്നു. എന്നാല്‍ പരസ്യ പ്രതികരണത്തിന് ഉമ്മന്‍ചാണ്ടി തയാറായില്ല. കെ സുധാകരനുമായ സംസാസിച്ചശേഷം പരസ്യ പ്രതികരണമെന്നാണ് നിലപാട്.