Tuesday, April 30, 2024
indiaNews

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കോവിഡ് സ്ഥിരീകരിച്ചു.

ന്യൂഡല്‍ഹി :കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിനെത്തുടര്‍ന്ന് സോണിയ സ്വയം ഐസലേഷനില്‍ പ്രവേശിച്ചു. ചെറിയ പനിയും മറ്റു രോഗലക്ഷണങ്ങളുമുള്ളതിനാല്‍ സോണിയയ്ക്കു വൈദ്യസഹായം നല്‍കിയതായി കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല അറിയിച്ചു. അതേസമയം, ഈ മാസം എട്ടിനു തന്നെ സോണിയ ഇഡിക്കു മുന്‍പില്‍ ഹാജരാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

കോണ്‍ഗ്രസിന്റെ മുഖപത്രമായിരുന്ന നാഷനല്‍ ഹെറാള്‍ഡുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എട്ടിനു ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ഇഡി സോണിയ ഗാന്ധിക്കു നോട്ടിസ് അയച്ചിരുന്നു. ആദ്യമായാണ് ഏതെങ്കിലുമൊരു അന്വേഷണ ഏജന്‍സി സോണിയയെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നത്. രാഹുല്‍ ഗാന്ധിക്കും ഇഡി നോട്ടിസ് അയച്ചിരുന്നു.