Thursday, April 25, 2024
keralaNews

ഒരു നൂറ്റാണ്ട് പഴക്കമുള്ള മഠംകുന്ന് റോഡ് നവീകരിക്കുന്നു

പൂഞ്ഞാർ, തിടനാട് പഞ്ചായത്തുക്കളെ ബന്ധിപ്പിക്കുന്ന ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള പെരുന്നിലം-മഠംകുന്ന്-വെയിൽകാണാംപാറ റോഡ് നവീകരിക്കുന്നതിനായി നടപടി സ്വീകരിച്ചതായി ജില്ലാ പഞ്ചായത്ത്‌ അംഗം അഡ്വ. ഷോൺ ജോർജ് അറിയിച്ചു.പ്രസ്തുത റോഡിന്റെ നവീകരണത്തിനായി ജില്ലാ പഞ്ചായത്ത്‌ പദ്ധതിയിൽ ഉൾപ്പെടുത്തി 15 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്.പെരുന്നിലം, വെയിൽകാണാംപാറ മേഖലകളെ ബന്ധിപ്പിക്കുന്ന റോഡ് നിർദിഷ്ട ഈരാറ്റുപേട്ട ബൈപ്പാസിന്റെ ഭാഗവുമാണ്.ബൈപ്പാസ് നിർമാണം ആരംഭിക്കാത്തത് പ്രദേശവാസികൾക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടുണ്ട്.ഈ റോഡ് യാഥാർത്ഥ്യമാകുന്നതോടെ തിടനാട്,പൂഞ്ഞാർ പഞ്ചായത്തുകളിലായുള്ള ചിറപാറ കോളനിയിലേക്ക് പുതുതായി നിർമ്മിച്ച റോഡിലേക്ക് സുഖമമായി ഗതാഗതം സാധ്യമാകും. ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള വെയിൽകാണാംപാറ സ്കൂളിലേക്ക് ഈരാറ്റുപേട്ടയിൽ നിന്നും വിദ്യാർത്ഥികൾ പോയിരുന്ന പരമ്പരാഗത പാതയാണ് ഇതോടെ നവീകരിക്കുന്നത് . റോഡ് നിർമാണത്തിനായുള്ള എസ്റ്റിമേറ്റ് തയ്യാറാക്കി. പൂഞ്ഞാർ ഗ്രാമപഞ്ചായത്തംഗം ഷെൽമി റെന്നി, തദ്ദേശസ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ഷോൺ ജോർജിനോടൊപ്പം ഉണ്ടായിരുന്നു.